Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ex Minister

അ​ഴി​മ​തി: ചൈ​നീ​സ് മു​ൻ​മ​ന്ത്രി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു ശി​ക്ഷ

ബീജിംഗ്: അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ ചൈ​നീ​സ് നി​യ​മ​മ​ന്ത്രി താം​ഗ് യി​ജു​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു ശി​ക്ഷ. 2006 നും 2022 ​നും ഇ​ട​യി​ൽ താം​ഗ് യി​ജു​ൻ 175 കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി ഫു​ജി​യ​ൻ പ്ര​വി​ശ്യ​യി​ലെ കോ​ട​തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ജെ​ജാം​ഗ് പ്ര​വി​ശ്യ​യി​ലെ ക​മ്യൂ​ണി​സ്‌​റ്റ് പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന താം​ഗ് യി​ജു​ൻ 2020-ലാ​ണ് മ​ന്ത്രി​യാ​യ​ത്. 2024-ൽ ​അ​ഴി​മ​തി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് തു​ട​രു​ന്ന അ​ഴി​മ​തി വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ കു​ടു​ങ്ങു​ന്ന ഉ​ന്ന​ത​നാ​ണ് താം​ഗ് യി​ജു​ൻ.

യു​എ​സി​ന് ആ​ണ​വ ര​ഹ​സ്യ​ങ്ങ​ൾ കൈ​മാ​റി​യ​തി​ന്‍റെ പേ​രി​ൽ സൈ​നി​ക ജ​ന​റ​ൽ ഷാം​ഗ് യോ​ഷി​യ​യ്ക്കെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം കേ​സെ​ടു​ത്തി​രു​ന്നു. സം​യു​ക്‌​ത സേ​നാ മേ​ധാ​വി ലി​യു ഷെ​ൻ​ലി​യും അ​ന്വേ​ഷ​ണം നേ​രി​ടു​ക​യാ​ണ്.

Latest News

Up